തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമരത്തിനെതിരെ ബഹുജനസഘടനകളെ അണിനിരത്തി വനിതാമതില്‍ തീര്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ജനുവരി ഒന്നിന് കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരംവരെ വനിതാ മതില്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന സാമൂഹ്യ സംഘടനകളുടെ യോഗം സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
'കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംഘാടനത്തിനായി പ്രത്യേക സമിതിയെയും രൂപീകരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ സമിതി ചെയര്‍മാനാകും. പുന്നല ശ്രീകുമാര്‍ സംഘാടക സമിതി കണ്‍വീനറാകും. ഇരുണ്ട കാലത്തിലേക്ക് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാകും വനിതാ മതില്‍ സംഘടിപ്പിക്കുക. സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
എന്‍എസ്എസും പങ്കെടുക്കേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍എസ്എസ് ഇല്ലാതെ നവോത്ഥാനത്തെക്കുറിച്ച് ആലോചിക്കാനാവില്ല. എന്തുകൊണ്ടാണ് അവര്‍ പങ്കെടുക്കാതിരുത്തനെന്ന് അറിയില്ല. ഇനിയും പുറത്തുള്ള സംഘടനകളെ കമ്മിറ്റിയില്‍ ചേര്‍ക്കണമെങ്കില്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon