ശ്രീനഗര്‍: ജമ്മുകശ്മീരിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്നലെ വൈകിട്ട് മുതല്‍ ആണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് . ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന.
സുരക്ഷാ സേനയുടെ നടപടിക്കിടെ പുലര്‍ച്ചെയോടെ ഒരു ഭീകരനെ വധിച്ചിരുന്നു. പിന്നാലെ രണ്ടാമനെയും സേന വകവരുത്തി.
പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon