തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാര്‍ ഇന്നുമുതല്‍ നിരാഹാരസമരം തുടങ്ങും. ജോലിയില്‍ തിരിച്ച് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന സമരം വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ഒന്നരമാസമായി സമരം നടത്തിയിട്ടും തിരിച്ചെടുക്കാഞ്ഞതോടെയാണ് നിരാഹാരസമരത്തിലേക്ക് വീണ്ടും കടക്കുന്നത്. നിയമോപദേശം എതിരായതാണ് എംപാനലുകാര്‍ക്ക് തിരിച്ചടിയായത്. കോടതി വിധിയെത്തുടര്‍ന്ന് 3861 പേരെയാണ് പിരിച്ചുവിട്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon