തിരുവനന്തപുരം: മത്സ്യബന്ധന യാനങ്ങളിൽ ഘടിപ്പിക്കാനുള്ള സുരക്ഷാ ഉപകരണമായ നാവിക് നിർമാണത്തിന് കെൽട്രോണിനെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു. ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനാണ് നാവിക് ഉപയോഗിക്കുന്നത്.
ഫിഷറീസ് വകുപ്പിനായി ആദ്യ ഘട്ടത്തില്‍ അയ്യായിരവും രണ്ടാം ഘട്ടത്തിൽ പതിനായിരവും നാവിക് ഉപകരണങ്ങൾ കെല്‍ട്രോണ്‍ നിർമിക്കും. 500 ഉപകരണങ്ങള്‍ ഐ.എസ്.ആര്‍. ഒ നേരിട്ട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് തിരിച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കാനുള്ള സംവിധാനം നാവിക്കില്‍ ഉള്‍പ്പെടുത്തും.
നാവിക് ഉപകരണങ്ങളുടെ കടലില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. നാവിക് ഒരു യൂണിറ്റിന് 8500 രൂപയാണ് ചെലവ്. മത്‌സ്യത്തൊഴിലാളികള്‍ക്ക് നാവിക് സൗജന്യമായി നൽകും. ഇതിനായി ഓഖി ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ 15.92 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon