തിരുവനന്തപുരം: മൃഗീയ ഭൂരിപക്ഷം നിരപരാധികളായ മനുഷ്യരെ തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് അല്ലെന്ന് നരേന്ദ്രമോദിയും സംഘപരിവാറും മനസിലാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തിയതോടെ ഗോരക്ഷക് സംഘങ്ങള്‍ എന്ന് സംഘപരിവാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടം വീണ്ടും ആരംഭിച്ചു. ഇതിന്റെ തുടക്കമാണ് മധ്യ പ്രദേശില്‍ പശുമാസം കൈവശം വച്ചുവെന്നാരോപിച്ച് ഒരാളെ മരത്തില്‍ കെട്ടിയിട്ട് തല്ലിയതും, നിര്‍ബന്ധ പൂര്‍വ്വം ജയ് ശ്രീരാം വിളിപ്പിച്ചതുമെല്ലാമെന്ന് അദ്ദേഹം പറഞ്ഞു.
മോദി ഭരണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ഈ ക്രിമനല്‍ സംഘം അഴിഞ്ഞാടുകയും, മുപ്പതില്‍ പരം നിരപരാധികളായ മനുഷ്യരെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. വീണ്ടും അധികാരത്തിലെത്തിയപ്പോഴും ആ വഴി പിന്തുടരാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഈ ക്രിമനല്‍ സംഘങ്ങള്‍ക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുക തന്നെ വേണം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബി ജെ പിയെയും ആര്‍ എസ് എസിനെയും തിരുത്താനുള്ള ശക്തിയില്ലന്ന് മോദിയും അമിത്ഷായും വിചാരിക്കേണ്ടന്ന് അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon