ads

banner

Monday, 6 May 2019

author photo

വാഷിംഗ് ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേലുള്ള നികുതി നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മന്ദഗതിയിലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ നീക്കം. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നികുതി നിരക്കില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് ട്രംപ് നല്‍കുന്ന സൂചന. നിലവില്‍ 10 ശതമാനം നികുതിയുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 25 ശതമാനമാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

ചൈനയില്‍ നിന്ന് അമേരിക്കയിലേക്കെത്തുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങളുടെ നികുതി കൂട്ടാനാണ് ആലോചന. ചൈനയുമായി ഒരു വ്യാപാര കരാറിലെത്താനുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇതു വരെ കരാറിന് അന്തിമ രൂപമായിട്ടില്ല. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന കരാറിന് വേണ്ടിയാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്, ഇത് നടക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നാല് മാസമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍‌ നികുതി കൂട്ടുന്ന നടപടിയില്‍ നിന്ന് ട്രംപ് പിന്നോട്ട് പോയിരുന്നു. മധ്യസ്ഥത ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ചൈനക്കുള്ള താക്കീത് എന്ന നിലയിലാണ് നികുതി കൂട്ടാനുള്ള ട്രംപിന്റെ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കഴിഞ്ഞ മാസം ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച തൃപ്തികരമാണെന്ന് നേരത്തെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement