തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ടിക്കാറാം മീണ അനുമതി നിഷേധിച്ചത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കേണ്ടത് മുഖ്യമന്ത്രിയായിരുന്നു. സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയെങ്കിലും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിഷേധിക്കുകയായിരുന്നെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ മാധ്യമങ്ങളോടു വിശദീകരിച്ചു. ഇതേത്തുടര്‍ന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ചുവെന്നത് ശരിയല്ലെന്ന് ടിക്കാറാം മീണ അറിയിച്ചു. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എം. ഡിയ്ക്കു വേണ്ടി ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഒപ്പു വച്ച കത്താണ് തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ ലഭിച്ചത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാര്‍ശ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നുവെന്നും ടിക്കാറാം മീണ അറിയിച്ചു.
This post have 0 komentar
EmoticonEmoticon