ന്യൂഡൽഹി : പേര് മാറ്റുന്നതടക്കം നിരവധി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ശേഷമുള്ള ആദ്യ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വേദിയാവുകയാണ്. ഇത്തവണ അഞ്ച് മലയാളികളും മല്‍സരരംഗത്തുണ്ട്. ഈ മാസം ആറിനാണ് തിരഞ്ഞെടുപ്പ്.
ഒരാഴ്ച്ചയ്ക്കകം വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ആവേശം ഈ വര്‍ഷം ജെഎന്‍യുവിലില്ല. സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി കലാലയത്തിന്റെ മുക്കിലും മൂലയിലുമുണ്ടായിരുന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും മായ്ച്ചുകളഞ്ഞു. പക്ഷേ ഇതൊന്നും വകവയ്ക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ് വിദ്യാര്‍ഥികള്‍. എസ്എഫ്ഐയും ഐസയും അടക്കം നാല് സംഘടനകള്‍ ചേര്‍ന്ന ഇടതുപാനലില്‍ മൂന്ന് മലയാളികളാണ് മല്‍സരിക്കുന്നത്.
HomeUnlabelledവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ശേഷമുള്ള ആദ്യ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് ജെഎൻയു
This post have 0 komentar
EmoticonEmoticon