ന്യൂഡൽഹി: രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കോൺഗ്രസ് വിട്ട എംഎൽഎമാർ നൽകിയ രാജിക്കത്ത് പരിഗണിക്കുന്നത് സ്പീക്കർ വൈകിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎമാർ കോടതിയെ സമീപിച്ചത്.
കേസിൽ സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാകും ഇന്ന് പ്രധാനമായും കോടതി പരിശോധിക്കുക. എംഎൽഎമാരുടെ രാജികത്തുകളിന്മേൽ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു.
ഭരണഘടനയുടെ 190 -ാം അനുഛേദം പ്രകാരം രാജികത്തുകളിന്മേൽ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാൻ ആകില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു. ഇതോടെയാണ് ഈ കേസിലെ ഭരണഘടനാപരമായ വശങ്ങൾ വിശദമായി പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon