ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഒരിക്കലും നടപ്പിലാക്കന്‍ പാടില്ലാത്തതാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലെ ചില ആശയങ്ങള്‍ അപകടകരമാണ്. ഇന്ത്യയുടെ ശിഥിലീകരണത്തിനുളള അജന്‍ഡയാണ് അതില്‍ കാണാന്‍ കഴിയുന്നതെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ഐപിസി സെക്ഷനിലെ 124എ എടുത്തു കളയുമെന്ന കോണ്‍ഗ്രസ്സ് വാഗ്ദാനത്തിനെതിരെയും അദ്ദേഹം സംസാരിച്ചു.പ്രകടന പത്രിക ദേശവിരുദ്ധരെയും മാവോവാദികളെയും സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'അധികാരത്തിലേറിയാല്‍ ഐപിസി 124എ എടുത്തു കളയുമെന്നാണ് കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനര്‍ഥം രാജ്യദ്രോഹം ഇനി ഒരു കുറ്റമാവില്ലെന്നാണ്. അത്തരം വാഗ്ദാനങ്ങള്‍ തരുന്ന പാര്‍ട്ടി ഒരു വോട്ട് പോലും അര്‍ഹിക്കുന്നില്ല.ഇന്ദിരഗാന്ധിയോ രാജീവ് ഗാന്ധിയോ എന്തിന് മന്‍മോഹന്‍ സിങോ പോലും അത് ചെയ്തിട്ടില്ല', ജെയ്റ്റ്ലി പറഞ്ഞു.
'രാജ്യവിരുദ്ധമായ വാഗ്ദാനങ്ങള്‍ നല്‍കുന്ന കോണ്‍ഗ്രസ്സ് ഒരു വോട്ട് പോലും അര്‍ഹിക്കുന്നില്ല. കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കടം എഴുതി തള്ളല്‍ നാമമാത്രമായി പോലും നടപ്പാക്കിയിട്ടില്ല. പ്രകടനപത്രിക രൂപീകരിക്കാന്‍ പ്രത്യേക കമ്മറ്റി ഉണ്ടായിരുന്നെങ്കിലും പ്രകടനപത്രികയുടെ ചില പ്രത്യേക പോയന്റുകള്‍ രാഹുലിന്റെ കൂട്ടുകാരായ 'ടുക്ഡേ ടുക്ഡേ' ഗ്യാംഗാണ് ഡ്രാഫ്റ്റ് ചെയ്തതെന്ന് കരുതുന്നു. പ്രത്യേകിച്ച് ജമ്മുകശ്മീരിന്റെയും രാജ്യസുരക്ഷയുടെയും വിഷയങ്ങളില്‍', ജെയ്റ്റ്ലി പരിഹസിച്ചു.
#WATCH Union Finance Minister & BJP leader Arun Jaitley on Congress manifesto: Some of the ideas are positively dangerous, they are an agenda for the balkanisation of India. pic.twitter.com/XPp8LDXM4c
— ANI (@ANI) April 2, 2019
This post have 0 komentar
EmoticonEmoticon