ads

banner

Sunday, 3 February 2019

author photo

വന്‍കിട ഊര്‍ജ പദ്ധതിയുമായി സൗദി കിഴക്കന്‍ പ്രവിശ്യ രംഗത്ത്. ഇതിന്റെ  നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണ്. കിംഗ് സല്‍മാന്‍ ഊര്‍ജ സിറ്റി എന്നറിയപ്പെടുന്ന സ്പാര്‍കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും സ്പാര്‍ക്കിലേക്കുള്ള സേവനത്തിനായി സൗദി കസ്റ്റംസും സൗദി ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് ഫണ്ടും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. മാത്രമല്ല, ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോക്കാണ് സ്പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. ഇത് 2021ല്‍ പ്രവര്‍ത്തനക്ഷമമാകും.

കൂടാതെ, ഉല്‍പാദനം, സംസ്‌കരണം, പെട്രോകെമിക്കല്‍, വൈദ്യുതി, ജലം എന്നീ മേഖലകള്‍ക്ക് ആവശ്യമായ യന്ത്രങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കരാര്‍ പ്രകാരം ഇരു മന്ത്രാലയങ്ങളുടെയും ഔദ്യോഗിക ഓഫീസുകള്‍ പദ്ധതി പ്രദേശത്ത് ആരംഭിക്കുന്നതാണ്. ഇത് പദ്ധതിക്കാവശ്യമായ ഉല്‍പന്നങ്ങളുടെ കയറ്റുമതി ഇറക്കുമതിക്കും അതിലൂടെ പദ്ധതി പൂര്‍ത്തീകരണത്തിനും വേഗത കൂട്ടുകയും ചെയ്യും. 

മാത്രമല്ല, 50 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് ഇതോടെ തുടക്കമാവുക. കൂടാതെ,ദേശീയ പരിവര്‍ത്തതന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വമ്പന്‍ പ്രൊജക്റ്റുകളില്‍ ഒന്നാണ് സ്പാര്‍ക്ക്. ഇതിന്റെ  ആദ്യഘട്ടം എന്നത് 12 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 450 ബില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാത്രമല്ല, പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഇരു ഏജന്‍സികളും ധാരണയായത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement