ആലത്തൂർ: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ പരാതി നൽകി. പൊന്നാനിയിൽ എ. വിജയരാഘവൻ നടത്തിയ മോശം പരാമർശത്തിൽ ആലത്തൂർ ഡിവൈഎസ്പിയ്ക്കാണ് രമ്യ പരാതി നൽകിയത്.
തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് വിജയരാഘവന്‍റെ പരാമർശമെന്നും രമ്യ പറഞ്ഞു. ഖേദ പ്രകടനത്തിലൂടെ തീരുന്ന പ്രശ്നമല്ല ഇതെന്നും രമ്യ വ്യക്തമാക്കി. ഷാഫി പറമ്പിൽ എംഎൽഎ, ലതിക സുഭാഷ് തുടങ്ങിയ നേതാക്കളും രമ്യയ്ക്കൊപ്പമുണ്ടായിരുന്നു.
എന്നാൽ തന്‍റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് വിജയരാഘവൻ പറഞ്ഞു. കോൺഗ്രസും മുസ്ലീം ലീഗും തോൽക്കുമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചത്. അല്ലാതെ ആരെയെങ്കിലും വ്യക്തിപരമായി അപമാനിക്കണം എന്ന് താൻ ഉദ്ദേശിച്ചിട്ടാല്ലായിരുന്നുവെന്നും വിജയരാഘവൻ വ്യക്തമാക്കി. വിജയരാഘവന്‍റെ പരാമർശനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. എന്നാൽ ഇടത് നേതാക്കൾ വിജയരാഘവനെ ന്യായീകരിക്കുകയും ചെയ്തു. വിജയരാഘവന്‍റെ പ്രസംഗം തന്നെ വേദനിപ്പിച്ചുവെന്ന് രമ്യ ഹരിദാസും പറഞ്ഞിരുന്നു.
ഇന്നലെയാണ് ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവൻ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചത്. മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചതുമായി ബന്ധപ്പെടുത്തിയായിരുന്നു മോശം പരാമർശം. ആലത്തൂരിലെ സ്ഥാനാർഥി വിജയിക്കുമോയെന്നുള്ള ആധികൊണ്ട് പാണക്കാട് തങ്ങളെ കാണാൻ പോയിരുന്നു. അതിനു ശേഷം കാണാൻ പോയത് കുഞ്ഞാലിക്കുട്ടിയെയാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താൻ പറയുന്നില്ല എന്നായിരുന്നു വിജയരാഘവന്‍റെ പരാമർശം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon