ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമുള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ക്കാണ് ക്ഷണം. വിഷയത്തില്‍ രാവിലെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം അന്തിമ നിലപാടെടുക്കും.
യോഗം ബഹിഷ്കരിക്കുമെന്ന് ബംള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്
ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി നടപ്പാക്കാനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നീക്കം. ആദ്യ നടപടി എന്ന നിലയിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിനോട് യോജിക്കുന്നില്ല. രാവിലെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ എന്ത് നിലപാടെടുക്കണമെന്ന തീരുമാനം ഉണ്ടാകും . സംസ്ഥാന സര്‍ക്കാരുകള്‍ താഴെ വീണാല്‍ നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കും എന്നത് ഉള്‍പ്പെടെയുള്ള എതിര്‍ വാദങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon