ന്യൂഡല്‍ഹി: ഐ.എൻ.എക്സ് മീഡിയ ഇടപാട് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തെ എൻഫോഴ്സ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെ ഇതേ കേസിൽ മകൻ കാർത്തി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
2007ൽ ഐ.എൻ.എക്സ് മീഡിയ സ്വകാര്യ കമ്പനിയുടെ ഇന്ത്യയിലെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് സർക്കാർ അനുമതി നൽകിയതിലെ ക്രമക്കേടാണ് കേസിനാസ്പദം. അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരമാണ് ഇതനുവദിച്ചത്. ഇതിന് പിന്നിൽ കമ്പനിക്ക് വേണ്ടി മകൻ കാർത്തി ചിദംബരം ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നിവയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon