തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മൂന്നു സ്കാനിയ ബസുകള്‍ തിരുവനന്തപുരം ആര്‍.ടി.ഒ. പിടിച്ചെടുത്തു. ബെംഗളൂരു, മൂംകാംബിക റൂട്ടില്‍ സർവീസ് നടത്തുന്ന ബസ്സുകളാണ് പിടിച്ചെടുത്തത്. സർവീസുകള്‍ മുടങ്ങിയതോടെ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ദുരിതത്തിലായി.
ഓരോ സ്കാനിയ ബസും ഒന്നരലക്ഷത്തിനു മുകളില്‍ തുക നികുതിയായി നല്‍കാനുണ്ട്. എന്നാൽ ബസുകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളത്. പിടിച്ചെടുത്ത ബസുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കിടക്കുകയാണ്. നികുതി അടച്ചശേഷം മാത്രമേ ബസുകള്‍ സർവീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അധികൃതർ മോട്ടാര്‍വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
മുംബൈ ആസ്ഥാനമായ കമ്പനിയിൽ നിന്നും വാടകയ്ക്കെടുത്തതാണ് പിടിച്ചെടുത്ത ബസുകള്‍. പത്തു സ്കാനിയയും പത്തു ഇലക്ട്രിക് ബസുകളും ഇത്തരത്തില്‍ വാടകയ്ക്കെടുത്തിട്ടുണ്ട്. നികുതി അടയ്ക്കണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകള്‍ പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon