ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നിര്‍ദേശിച്ച പേരുകള്‍ കേന്ദ്രം തള്ളി. ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹട്ടി ചീഫ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരുടെ പേരുകളാണ് കൊളീജിയം നിര്‍ദേശിച്ചത്.
പേരുകള്‍ നിര്‍ദേശിച്ചതില്‍ ഒന്നൂകൂടി ആലോചിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങുന്ന കൊളീജിയമാണ് ഏപ്രില്‍ 12ന് ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചത്.
ഈ ആഴ്ചയില്‍ ചേരുന്ന അടുത്ത കൊളീജിയം പേരുകള്‍ വീണ്ടും നിര്‍ദേശിക്കുമെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ നിയമിക്കാവുന്ന ജഡ്ജിമാരുടെ എണ്ണം 31 ആണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 27 പേരാണ് ഇപ്പോള്‍ ഉള്ളത്.
ജോലിഭാരം കൂടുതലായതിനാല്‍ കൂടുതല്‍ ജഡ്ജിമാരുടെ പേരുകള്‍ കൊളീജിയം നിര്‍ദേശിക്കും. ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ബോംബെ ഹൈക്കോടതി ജസ്റ്റിസ് ഭൂഷണ്‍ ഗവായി തുടങ്ങിയവരുടെ നിയമനവും കൊളീജിയം ചര്‍ച്ച ചെയ്യും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon