ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ റെഹാന്‍ വദ്ര കന്നിവോട്ട് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. 19 വയസ്സ് പൂര്‍ത്തിയായ റെഹാന് വോട്ടുണ്ടായിരുന്നു. എന്നിട്ടും ചെയ്തില്ല. യഥാര്‍ത്ഥ കാരണം തുറന്ന് പറയുകയാണ് പ്രീയങ്ക. തന്റെ മകന്‍ പരീക്ഷാതിരക്ക് കാരണമാണ് വോട്ട് ചെയ്യാതിരുന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് സഹോദരി മിറായോടൊപ്പമാണ് റെഹാന്‍ ലണ്ടനിലേക്ക് പോയതെന്നും പ്രിയങ്ക ഗാന്ധി വിശദീകരിച്ചു.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും റെഹാനും മിറായയും പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നതാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് പുറപ്പെടുന്ന റാലിയിലും റെഹാനും മിറായയും സജീവമായിരുന്നു.
This post have 0 komentar
EmoticonEmoticon