കൊച്ചി: ഇന്ന് പ്രീമിയര്‍ ലീഗ് പോരില്‍ വോള്‍വ്‌സിനെതിരെ ഗോള്‍ വഴങ്ങാതിരുന്നതോടെ ക്ലീന്‍ ഷീറ്റുകളില്‍ ലിവര്‍പൂളിനായി റെക്കോര്‍ഡിട്ടിരിക്കുകയാണ് അലിസണ്‍. അതോടൊപ്പം പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഗോള്‍ഡബ് ഗ്ലോവും അലിസണ്‍ സ്വന്തമാക്കിയിരിക്കുന്നു. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ അലിസണ്‍ നേടുന്ന ഇരുപത്തി ഒന്നാം ക്ലീന്‍ ഷീറ്റായിരുന്നു ഇത്. അതേസമയം ലിവര്‍പൂളിനായി ഒരു ഗോള്‍ കീപ്പര്‍ ആദ്യാമായാണ് 20ല്‍ കൂടുതല്‍ ക്ലീന്‍ഷീറ്റുകള്‍ ഒരു സീസണില്‍ പ്രീമിയര്‍ ലീഗില്‍ നേടുന്നത്.
മാത്രമല്ല മുന്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ റെയ്‌നയുടെ ഒരു സീസണില്‍ 20 ക്ലീന്‍ ഷീറ്റുകള്‍ എന്ന റെക്കോര്‍ഡ് ആണ് അലിസണ്‍ തകര്‍ത്തത്. പ്രീമിയര്‍ ലീഗില്‍ 20 ക്ലീന്‍ ഷീറ്റ് നേടുന്ന ആറാമത്തെ ഗോള്‍ കീപ്പറായി അലിസണ്‍ കഴിഞ്ഞ ആഴ്ച മാറിയിരുന്നു. അലിസണെയും റെയ്‌നയെയും കൂടാതെ പീറ്റര്‍ ചെക്, വാന്‍ ഡെര്‍ സാര്‍, പീറ്റ ഷീമൈക്കിള്‍, എഡേഴ്‌സണ്‍ എന്നിവരാണ് ഇരുപതോ അതിലധികമോ ക്ലീന്‍ഷീറ്റുകള്‍ നേടിയിട്ടുള്ളത്. 20 ക്ലീന്‍ ഷീറ്റുള്ള എഡേഴ്‌സണ്‍ ഈ സീസണില്‍ അലിസണ് പിറകിലായി ഫിനിഷ് ചെയ്തു. രണ്ട് പേരും ബ്രസീലിന്റെ ഗോള്‍ കീപ്പര്‍മാരാണ്.
This post have 0 komentar
EmoticonEmoticon