ads

banner

Sunday, 12 May 2019

author photo

കണ്ണൂര്‍: കണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക മെയ് 20 ന് പ്രസിദ്ധീകരിക്കും. അതായത് ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. നിലവില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 1,192 വോട്ടര്‍മാരാണുള്ളത്. കരട് വോട്ടര്‍പട്ടികക്കെതിരെ ലഭിച്ച പരാതികളും ആക്ഷേപങ്ങളും മെയ് 18 നകം തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. 

ഒമ്പതാം വാര്‍ഡ് അംഗമായ കെ ഗോപീകൃഷ്ണന്‍ മാസ്റ്റര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് പ്രാണ്‍സിംഗ് അധ്യക്ഷത വഹിച്ചു. ചൊക്ലി സബ് രജിസ്ട്രാര്‍ വി സന്തോഷ് കുമാര്‍(ആര്‍ ഒ), ധര്‍മ്മടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി വി പ്രസാദ് (ഇആര്‍ഒ), ഡിഡിപി ജൂനിയര്‍ സൂപ്രണ്ട് പി കെ രാഗേഷ്, ഇലക്ഷന്‍ അസിസ്റ്റന്റ് കെ സനീഷ് എന്നിവര്‍ സംസാരിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement