ഉജ്ജയിൻ: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കുടുംബത്തെ അവഹേളിച്ചെന്നും എന്നാൽ താനത് തിരിച്ച് ചെയ്യില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സ്നേഹം കൊണ്ട് മോദിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജയിനിയിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാങ്ങയെയും മേഘങ്ങളെയും കുറിച്ചല്ല പ്രധാനമന്ത്രി സംസാരിക്കേണ്ടത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ എന്താണ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് രാഹുൽ പറഞ്ഞു.
"മോദിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. എന്റെ അച്ഛനെ, മുത്തശ്ശിയെ, മുതുമുത്തശ്ശനെ എല്ലാവരെയും അദ്ദേഹം അങ്ങേയറ്റം അവഹേളിച്ചു.പക്ഷെ ഞാനെന്റെ ജീവിതത്തിലൊരിക്കലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ, അമ്മയെ കുറിച്ചോ, അച്ഛനെ കുറിച്ചോ സംസാരിക്കില്ല. മരിക്കേണ്ടി വന്നാൽ പോലും മോദിയുടെ അമ്മയെയോ അച്ഛനെയോ അവഹേളിക്കില്ല. ഞാൻ ആർഎസ്എസ് കാരനോ ബിജെപിക്കാരനോ അല്ല മറിച്ച് കോൺഗ്രസ്സുകാരനാണെന്നതാണ് ഇതിന് കാരണം. അദ്ദേഹം എന്റെ നേരെ വെറുപ്പ് ചൊരിഞ്ഞാൽ ഞാനദ്ദേഹത്തിന് സ്നേഹം തിരികെ നൽകും," രാഹുൽ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon