മുംബൈ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യംവിടുമെന്ന് പ്രചരിക്കുന്ന വാർത്തക്കെതിരെ പ്രതികരിച്ച് നടി ശബാന ആസ്മി. അത് കെട്ടിച്ചമച്ചതാണ്. പരാജയ ഭീതിയുള്ള ‘വ്യാജ വാർത്ത ബ്രിഗേഡുകളാണ്’ തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നതെന്ന് ശബാന ട്വിറ്ററിൽ പ്രതികരിച്ചു.
മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം വിടുമെന്ന് പറഞ്ഞിട്ടില്ല. രാജ്യം വിടാൻ ഉദ്ദേശ്യവുമില്ല. ഇവിടെയാണ് ജനിച്ചത്. ഇവിടെതന്നെയാണ് എന്റെ മരണവും. വ്യാജവാർത്ത സൃഷ്ടിക്കുന്നവരെ തികഞ്ഞ അവജ്ഞതയോടെ തള്ളുന്നു. എതിരാളികളെ ശത്രുക്കളെപ്പോലെ കാണരുതെന്നാണ് പിതാവ് കൈഫ് ആസ്മി പഠിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon