തിരുവനന്തപുരം: പിഎസ്‍സി ചെയര്‍മാന്‍റെ ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കുന്നതിന് അനുമതി തേടി പിഎസ്‍സി സര്‍ക്കാരിന് അയച്ച കത്ത് പിൻവലിക്കില്ല. തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എന്ന് ചെയർമാൻ എംകെ സക്കീർ പിഎസ്‍സി യോഗത്തിൽ പറഞ്ഞു. ചെയര്‍മാന്‍റെ ആവശ്യത്തെ കമ്മീഷന് യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും പിന്തുണച്ചു.
സംസ്ഥാന പിഎസ് സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ പോകുന്പോള്‍ ഒപ്പം വരുന്ന ഭാര്യയുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നു കാണിച്ചാണ് പിഎസ്‍സി ചെയര്മാന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്തു നല്‍കിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകളില്‍ പിഎസ്‍സി ചെയര്‍മാനെ അനുഗമിക്കുന്ന ഭാര്യയുടെ യാത്രച്ചെലവ് മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാരാണു വഹിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ തനിക്കും യാത്രാബത്ത അനുവദിക്കണമെന്നാണ് പിഎസ്‍സി അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി നല്‍കിയിട്ടില്ല.
എന്നാൽ, കത്ത് തയ്യാറാക്കിയ സെക്രട്ടറിയെ അംഗങ്ങൾ പഴിച്ചു. സെക്രട്ടറിയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് വിമർശനം. സർക്കാർ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നും യോഗത്തിൽ തീരുമാനമായി. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കീഴ്വഴക്കം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. പിഎസ്‍സി സെക്രട്ടറി നല്‍കിയ കത്തിന്മേല്‍ പൊതുഭരണ വകുപ്പ് തീരുമാനമെടുത്തിട്ടില്ല.
നിലവില്‍ ഹൈക്കോടതി ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുടെ ജീവിത പങ്കാളിയുടെ യാത്രാച്ചെലവ് വഹിക്കുന്നത് സംബന്ധിച്ച് മാത്രമാണ് സര്‍ക്കാര്‍ ഉത്തരവുളളത്. ഇത് ആദ്യമായാണ് പിഎസ് സിയില്‍ നിന്ന് ഇത്തരമൊരാവശ്യം സംസ്ഥാന സര്‍ക്കാരിനു മുന്നിലെത്തുന്നത്. പിഎസ്‍സി സെക്രട്ടറി നല്‍കിയ കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ വൈകാതെ തീരുമാനമെടുത്തേക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon