കോഴിക്കോട്: ആള്‍മാറാട്ടം നടത്തി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്ലസ്ടു പരീക്ഷ എഴുതിയ സംഭവത്തില്‍ അധ്യാപകര്ക്കെതിരേ കേസ്. കോഴിക്കോട് നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മൂന്ന് അധ്യാപകര്ക്കെതിരേ മുക്കം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് നിഷാദ് വി. മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.റസിയ, ചേന്ദമംഗലം എച്ച്എസ്എസ് അധ്യാപകന് പി.കെ. ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലാണ് നടപടി.
സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon