ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന് പിടി കൊടുത്ത ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിക്കവേ പോലീസിനെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ കൈകാര്യം ചെയ്ത ഡല്‍ഹി പോലീസ് നടപടി ശരിയായില്ലെന്ന പറഞ്ഞ കോടതി പ്രതിഷേധിക്കുക എന്നത് മൗലിക അവകാശമാണെന്നും പറഞ്ഞു.
ഡൽഹി ജമാ മസ്ജിദ് പാക്കിസ്ഥാനില്‍ അല്ലെന്ന് ഡല്‍ഹി പൊലീസ് ഓര്‍ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചന്ദ്ര ശേഖർ ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon