കരിപ്പൂര്‍: ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് കരിപ്പൂരിൽ നിന്ന് പുറപ്പെടും. ഹജ്ജ് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കരിപ്പൂര്‍ നിന്നും ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ യോഗം ചേര്‍ന്നത്. ജൂലൈ ഏഴിന് കരിപ്പൂരില്‍ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്ന നിലയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രധിനിധികള്‍, എയര്‍ ഇന്ത്യാ, സൗദി എയര്‍ലൈന്‍സ്, ഗ്രൗണ്ട് ഹാന്റിലിങ്ങ്, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നിവയുടെ പ്രധിനിധികൾ പങ്കെടുത്തു. പഴയ അന്താരാഷ്ട്ര ആഗമന ഹാള്‍ ഹാജിമാരുടെ പുറപ്പെടലിനായി ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏറെ സൗകര്യങ്ങളാണ് ഈ വര്‍ഷം കരിപ്പൂരില്‍ ഹാജിമാര്‍ക്കായി ഒരുക്കുന്നത്. ഹാജിമാരുടെ പാസ്‌പോര്‍ട്ട് ഉൾപ്പടെയുള്ള രേഖകള്‍ 48 മണിക്കൂര്‍ മുമ്പ് എമിഗ്രേഷന്‍ വിഭാഗത്തിന് ഹജ്ജ് കമ്മിറ്റി കൈമാറാനും, എമിഗ്രേഷന്‍ പരിശോധന വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon