മുംബൈ: തെരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമസൂചനകൾ വന്നതിന് പിന്നാലെ ഓഹരികളിൽ വൻ കുതിപ്പ് സെൻസെക്സ് ആദ്യ മിനിറ്റിൽ തന്നെ 900 പോയിന്റ് നേട്ടം കൈവരിച്ചു. നിഫ്റ്റി 250 പോയിന്റ് ഉയർന്നു. ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോളുകളാണ് വിപണിയെ ഉയർത്തിയത്.
രണ്ടു ദിവസത്തെ അവധിക്കുശേഷം വിപണി തുറന്ന 9.18ന് തന്നെ കുതിപ്പ് ദൃശ്യമായിരുന്നു. 811 പോയിന്‍റാണ് സെൻസെക്സിൽ ഒറ്റയടിക്ക് ഉയർന്നത്. നിഫ്റ്റി 242 പോയിന്‍റ് കൂടി. ഓഹരിവിപണിയിലെ 952 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ, 100 കമ്പനികളുടെ സൂചിക ഇടിഞ്ഞു.യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, , ബജാജ് ഫിനാൻസ്, അദാനി എന്‍റർപ്രൈസസ്, എച്ച്പിസിഎൽ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം ജൂബിലന്‍റ്, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര എന്നീ ഓഹരികൾ നഷ്ടത്തിലാണ്. ഐടി ഒഴികെ ബാങ്ക്, ഓട്ടോ, എനർജി, ഇൻഫ്ര, തുടങ്ങിയ ഓഹരികളെല്ലാം ലാഭത്തിലാണ്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon