കോന്നി: കോന്നി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്‍റെ ലീഡ് നില 5000 പിന്നിട്ടു. നിലവിലെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ 5025 വോട്ടുകള്‍ക്ക് മുന്നിലാണ് കെ യു ജനീഷ് കുമാര്‍. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
രാവിലെ എട്ടരയോടെ വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തെത്തി. നിലവിലെ സൂചനകള്‍ പ്രകാരം ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം കോന്നിക്ക് പുറമെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 4659 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
This post have 0 komentar
EmoticonEmoticon