ത്യപ്പൂണിത്തുറ: വികാരിയെ മാറ്റിയതിനെതിരെ പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം.പള്ളി വികാരിയായിരുന്ന ഫാ കുര്യാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
പള്ളി വികാരിയെ മാറ്റിയത് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിനാലെന്ന് ആരോപണം. പള്ളി അകത്തുനിന്നും പൂട്ടി പുതിയ വികാരി എന്‍ പി ഏലിയാസ് കുര്‍ബാന നടത്തി. യാതൊരു വിധ മുന്നറിയിപ്പില്ലാതെയാണ് വികാരിയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാരോപിച്ച് നേരത്തെ വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഓര്‍ത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമായാണ് പള്ളി വികാരിയെ മാറ്റിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് വികാരിയുടെ സ്ഥാനമാറ്റമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon