മലപ്പുറം: മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജില്ലയില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇയാളിപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
വെസ്റ്റ് നൈല്‍, എച്ച് വണ്‍ എന്‍ വണ്‍ പനികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഇതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ മലമ്പനി സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ളത്. മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
This post have 0 komentar
EmoticonEmoticon