കൊല്‍ക്കത്ത: അവസാനഘട്ട പോളിങായ ഇന്നും പശ്ചിമ ബംഗാളില്‍ വമ്പിച്ച അക്രമസംഭവങ്ങള്‍ അരങ്ങേറി. കൊല്‍ക്കത്ത നഗരത്തിലുള്‍പ്പെടെ പലയിടത്തും വ്യാപക അക്രമസംഭവങ്ങള്‍ തുടങ്ങി. ബൂത്ത് പിടിത്തവും സംഘര്‍ഷവും ബോംബേറും വരെ അരങ്ങേറി. നിരവധി സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങളും തകര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉള്‍പ്പടെ 59 മണ്ഡലങ്ങളാണ് ഇന്ന് ജനവിധിയെഴുതുന്നത്. പഞ്ചാബിലും ഉത്തര്‍പ്രദേശിലും 13 സീറ്റുകളിലും, 9 സീറ്റുകള്‍ പശ്ചിമബംഗാളിലും 8 സീറ്റുകള്‍ ബിഹാറിലും മധ്യപ്രദേശിലും 4 സീറ്റുകള്‍ ഹിമാചല്‍ പ്രദേശിലും മൂന്നെണ്ണം ജാര്‍ഖണ്ഡിലും ചണ്ഡീഗഢില്‍ ഒരു സീറ്റിലും തെരഞ്ഞെടുപ്പ് നടക്കുന്നു.
This post have 0 komentar
EmoticonEmoticon