ads

banner

Tuesday, 21 May 2019

author photo

തിരുവനന്തപുരം: വിദ്യാർത്ഥികൾ നൽകാനുള്ള നിയമാനുസൃതമായ ഫീസോ മറ്റ് തുകയോ അടച്ചില്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ മറ്റ് രേഖകളോ തടയാൻ പ്രിൻസിപ്പലിന് അധികാരമില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത് ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ മറ്റ് രേഖകളോ നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ഹയർ സെക്കൻഡറി ഡയറക്ടർ, സി.ബി.എസ്.ഇ റീജിയണൽ ഓഫീസർ എന്നിവർ ഉത്തരവ് പുറപ്പെടുവിക്കമെന്നും കമ്മീഷൻ നിർദേശിച്ചു.

കണ്ണൂർ മട്ടന്നൂർ മലബാർ ഇംഗ്ലീഷ് സ്കൂളിലെ കുട്ടിയുടെ ടി.സി തടഞ്ഞ പരാതി തീർപ്പാക്കി കമ്മീഷൻ ചെയർമാൻ പി.സുരേഷ്, അംഗം കെ.നസീർ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement