കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും തൃണമൂല്‍ ആക്രമണം. കൂച്ച് ബിഹാറില്‍ ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലും വ്യാപക അക്രമണങ്ങള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയ്ക്ക് നേരെ നടത്തിയിരുന്നു.
ശക്തമായ സുരക്ഷയിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ മമത സര്‍ക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃണമൂല്‍ ഗൂണ്ടകള്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നിര്‍മല സീതരാമന്‍ എന്നിവരടങ്ങിയ സംഘമാണ് പരാതി നല്‍കിയത്.
This post have 0 komentar
EmoticonEmoticon