കണ്ണൂര്‍: വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെതിരെ നടന്ന അക്രമത്തെക്കുറിച്ച‌് നിഷ‌്പക്ഷ അന്വേഷണം വേണമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നസീറിനെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക‌് പങ്കില്ലെന്നും അദ്ദേഹം വ്യകതമാക്കി.
അക്രമത്തിന് പിന്നില്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണം. ഇതിന‌് നീതിപൂര്‍വ്വമായ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon