കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ പത്തൊന്‍പതര ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവിയിലെ എന്‍ എം ഷാഫി (34), മുഹമ്മദ് അന്‍സാര്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഹൊസ്ദുര്‍ഗ് സി ഐ വിനീഷ് കുമാര്‍, എസ് ഐമാരായ സജീഷ്, വി ജയപ്രസാദ്, സി പി ഒമാരായ സി മനോജ്, സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon