ഹരിയാന; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തിക നില ദിവസംതോറും മോശമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമാണ്, രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയെപ്പറ്റി എല്ലാവര്‍ക്കും അറിയാമെന്നും ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധികുറ്റപ്പെടുത്തി.
നോട്ട് നിരോധനവും ജിഎസ്ടിയും എല്ലാം രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി തകര്‍ത്തു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ മോദി വന്‍കിട വ്യവസായികളുടെ കടങ്ങളാണ് എഴുതിത്തള്ളിയത്.
പാവപ്പെട്ടവര്‍ക്ക് ഒന്നും ലഭിച്ചില്ല. നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവരെപ്പോലുള്ളവര്‍ രാജ്യത്തുനിന്നും ഒളിച്ചോടുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon