വാഷിംഗ്ടണ്‍: 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് യു.എസ് ജനപ്രതിനിധി സഭാംഗവും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ തുള്‍സി ഗബാര്‍ഡ്. ഡെമോക്രാറ്റായ സെനറ്റര്‍ എലിസബത്ത് വാറനുശേഷം പാര്‍ട്ടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച രണ്ടാമത്തെ വനിതയാണ് മുപ്പത്തിയേഴുകാരിയായ ഗബാര്‍ഡ്. അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അമേരിക്കന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
യു.എസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജ കമലാ ഹാരിസ് ഉള്‍പ്പെടെ പന്ത്രണ്ടിലധികം ഡെമോക്രാറ്റ് നേതാക്കള്‍ 2020 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് രംഗത്തെത്തുമെന്നാണ് സൂചന. മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെതിരെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹവായില്‍ നിന്ന് നാലാം തവണയാണ് ഗബാര്‍ഡ് ജനപ്രതിനിധി സഭയിലെത്തുന്നത്. തുള്‍സി ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ക്കിടയില്‍ ജനപ്രിയയാണ്. തുള്‍സിയുടെ അമ്മ കാരള്‍ പോര്‍ട്ടര്‍ ഹിന്ദു മതവിശ്വാസിയും അച്ഛന്‍ മൈക് ഗബാര്‍ഡ് കത്തോലിക്കാ മത വിശ്വാസിയുമാണ്. ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭഗവദ്ഗീതയില്‍ തൊട്ടാണ് തുള്‍സി സത്യപ്രതിജ്ഞ ചെയ്തത്.
2015ല്‍ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍പേഴ്സ ണായിരുന്നു ഗബാര്‍ഡ്. 2016ലും അവര്‍ സജീവമായി രാഷ്ട്രീയത്തില്‍ പങ്കെടുത്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon