ബെയ്ജിംഗ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് 21 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ഖനിക്കടിയില്‍ രണ്ടു പേര് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു.
ശനിയാഴ്ച വൈകിട്ട് 4 അരയോടെയാണ് ഷാന്‍സി പ്രവിശ്യയിലെ ലിജിയാഗു ഖനിയിലാണ് അപകടം നടന്നത്. ഖനിയില്‍ ജോലി നടക്കുന്നതിനിടെ മേല്‍ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. അപകടസമയം 87 തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon