ബൊഗോട്ട: അഴിമതിയാരോപണം നേരിടുന്ന അറ്റോര്‍ണി ജനറല്‍ നെസ്റ്റര്‍ ഹുംബെര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊളംബിയയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദേശ നിര്‍മാണക്കമ്പനിയില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്നതാണ് ഹുംബെര്‍ട്ടോക്കെതിരായ പ്രധാന ആരോപണം.
ബ്രസീലിയന്‍ നിര്‍മാണക്കമ്പനിയായ ഒഡേബ്റെച്ചുമായി ബന്ധപ്പെട്ടുയരുന്ന അഴിമതിക്കേസിലും മാര്‍ട്ടീന്‍സ് ആരോപണം നേരിടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് അറ്റോര്‍ണി ജനറലനിന്റെ രാജിയാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയത്.
ബൊഗോട്ടയിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രക്ഷോഭകര്‍ സംഘടിച്ചത്. അറ്റോര്‍ണി ജനറലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളേന്തിയും ഹുംബെര്‍ട്ടോയുടെ ചിത്രം അഗ്നിക്കിരയാക്കിയും തങ്ങളുടെ ശക്തമായ പ്രതിഷേധം അവര്‍ പ്രകടിപ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon