ads

banner

Friday, 26 April 2019

author photo

റിയാദ്: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയ്ക്ക് വന്‍ കുതിപ്പുണ്ടായ സാഹചര്യത്തിലാണ് ഇന്ധനവില കൂടുന്നതിനു പിന്നിലെ കാരണം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 75 ഡോളറിന് മുകളിലെത്തിയിരിക്കുന്നു. അതായത് കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഇറാന്‍ എണ്ണ കയറ്റുമതിക്ക് മെയ് ആദ്യം മുതല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതാണ് ഇങ്ങനെ ഒറ്റയടിക്ക് വില കുതിച്ച് ഉയരാന്‍ കാരണമായത്. വില നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുമെന്ന് സൗദി ഉള്‍പ്പെടെയുള്ള ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുള്ള വിലയിലേക്കാണ് ഇന്നലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. വിലയിടിവ് അനുഭവപ്പെട്ട സാഹചര്യത്തില്‍ ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങളും റഷ്യയും ചേര്‍ന്ന് ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഉല്പാദന നിയത്രണ കാലത്തെക്കുറിച്ച് ഒപെക് പുനരാലോചിച്ചേക്കുമെന്ന് സാമ്ബത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഉപരോധം ശക്തമാക്കുകയും നേരത്തെ അനുവദിച്ച കയറ്റുമതി ഇളവ് പിന്‍വലിക്കുകയും ചെയ്യുന്നതോടെ ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായും നിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്തമാസം ആദ്യം മുതല്‍ എണ്ണ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement