കാസര്‍കോട്: കള്ളവോട്ട് സ്ഥിരീകരിക്കപ്പെട്ട കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് ആരംഭിച്ചു. കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്. കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ലോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടക്കുന്നത്.
കണ്ണൂരില്‍ ധര്‍മ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്‌എസ്‌എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, കള്ളവോട്ട് നടക്കാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകമായി പരിശോധിച്ച് ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കും. ഇതിനായി വനിതാ ഒഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon