ads

banner

Friday, 21 June 2019

author photo

ട്രെന്റ് ബ്രിഡ്ജ് : ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ വിജയം. 382 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് വിജയത്തിനായി പോരാടിയെങ്കിലും അവസാനം 48 റൺസിന് തോൽവി സമ്മതിച്ചു. ബംഗ്ലാദേശിനായി മുഷ്ഫിക്കർ റഹ്മാൻ സെഞ്ചുറി 102 (97) നേടി പുറത്താകാതെ നിന്നു. തമിം ഇക്ബാൽ 62 (74)യും മഹ്മുദുള്ള 69(50) അർധ സെഞ്ചുറി നേടി.  സൗമ്യ സർക്കാർ 10 (8), ഷാകിബ് അൽ ഹസൻ 41 (41), ലിട്ടൺ ദാസ് 20 (17), മുർത്താസ 6(5) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സമാൻമാർ. ഓസ്ട്രേലിയക്കായി മിച്ചൽ‌ സ്റ്റാർക്കും നതാൻ കോൾ‌ട്ടര്‍ നൈലും സ്റ്റോയിണിസും രണ്ട്  വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും അർധ സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെയും ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും മികവിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയ  381റൺസ് എടുത്തു. ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയ ഡേവിഡ‍് വാർണർ 166 (147) ആണ് ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.  സ്മാൻ ഖവാജ 89 (72), ആരോൺ ഫിഞ്ച് 53 (51) എന്നിവരും തിളങ്ങി. പത്ത് പന്തിൽ മൂന്നു സിക്സും രണ്ട് ഫോറും സഹിതം 32 റൺസെടുത്ത ഗ്ലെൻ മാക്സ് വെല്ലും ഓസ്ട്രേലിയൻ സ്കോറിങ്ങിന് വേഗത കൂട്ടി. 110 പന്തില്‍ നിന്നാണ് വാര്‍ണര്‍ തന്റെ 16ാം ഏകദിന സെഞ്ചുറി തികച്ചത്. ഈ ലോകകപ്പിലെ വാര്‍ണറുടെ രണ്ടാം സെഞ്ചുറിയാണിത്. അഞ്ച് സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. ആരോണ്‍ ഫിഞ്ച് - ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. സൗമ്യ സർക്കാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ ഒരു വിക്കറ്റ് നേടി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement