ads

banner

Saturday, 29 June 2019

author photo

ഇടുക്കി : നെടുങ്കണ്ടം പീരുമേട് സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതി കുമാറിനെ മർദിച്ചത് കൈക്കൂലി കിട്ടാത്തതിനെത്തുടർന്നെന്ന് ആരോപണം. 20 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ചിട്ടി നിക്ഷേപകൻ അരുൺ മുല്ലശേരിയുടെ വെളിപ്പെടുത്തൽ. വീട്ടിൽ പണമുണ്ടോ എന്നറിയാൻ അർധരാത്രി തെളിവെടുപ്പ് നടത്തി. ഭാര്യയുടെ മുന്നിലിട്ടും കുമാറിനെ മർദിച്ചുവെന്ന് അരുൺ പറഞ്ഞു. ഇതിനിടെ കസ്റ്റഡി മർദനം നടന്നതായി ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. നാലുദിവസം അന്യായമായി കസ്റ്റഡിയിൽവച്ചുവന്നും ക്രൈബ്രാഞ്ച് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും പൊലീസ് സ്റ്റേഷനിലെ രേഖകളും പരിശോധിച്ചാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 

റിമാൻഡ് പ്രതി കുമാറിനെ (49) പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുംമുൻപ് സബ് ജയിലിൽവച്ചുതന്നെ മരിച്ചതായി സഹതടവുകാരൻ കുമളി ചെങ്കര സ്വദേശി സുനിൽ സുകുമാരൻ പറഞ്ഞു.കുമാറിനെ 12നു കസ്റ്റഡിയിൽ എടുത്തെന്ന വിവരം ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ കൃത്യമായി അറിഞ്ഞിരുന്നതായാണ് സൂചന. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ, കുമാർ ശാരീരികമായി അവശനാണെന്നു കാണിച്ച് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ അവഗണിച്ചു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ വരുന്ന ജില്ലാ സ്പെഷൽ ബ്രാഞ്ചാണ് ഈ മാസം 13നും 14നും 2 തവണയായി, മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് അവഗണിച്ച് അടുത്ത 2 ദിവസം കൂടി കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു. കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞില്ലെന്നാണ് പൊലീസ് മേധാവികൾ ഇപ്പോൾ പറയുന്നത്.

പ്രതിപക്ഷ നേതാവ് ശനിയാഴ്ച രാവിലെ കുമാറിന്റെ വീട് സന്ദർശിച്ചു. ലോക്കപ്പിൽ മർദിച്ചുകൊല്ലുന്ന നടപടി അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിൽ നാഥനില്ലാത്ത അവസ്ഥയാണ്. കുമാറിനെ നാട്ടുകാർ മർദിച്ചതായി വരുത്തിത്തീർത്ത് പൊലീസുകാരെ സംരക്ഷിക്കാനാണ്നീ ക്കം. എസ്പി ഉൾപ്പെടെയുള്ളവർ കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ്. അതിനാൽ ജു‍ഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement