ആലപ്പുഴ: അവധികഴിഞ്ഞു മടങ്ങവേ സൈനികൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കറ്റാനം ഭരണിക്കാവ് തെക്ക് വിളയിൽ പടീറ്റതിൽ ഗോപാലക്കുറുപ്പിന്റെ മകൻ വി.ജി. ഹരികുമാർ (43)ആണ് മരണമടഞ്ഞത്. ജമ്മു കശ്മീരിൽ 166 ബറ്റാലിയനിൽ ഹവിൽദാർ ആയ ഹരികുമാർ ഒരു മാസത്തെ അവധിക്കുശേഷം ശനിയാഴ്ചയാണ് കേരള എക്സ്പ്രസിൽ മടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ ഭോപ്പാൽ റെയിൽവേ സ്റ്റേഷന് അടുത്ത് വെച്ച് ട്രെയിനിൽ നിന്നും വീണ് മരിച്ചതായാണ് റെയിൽവേ പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള മധുസൂദനൻ എന്ന സുഹൃത്തിനെ ഹരികുമാർ വിളിച്ചിരുന്നു. ചൊവ്വാഴ്ച കശ്മീരിലെത്തിയശേഷം വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണ് ആ സംസാരം അവസാനിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അമ്മ ഉമയമ്മ പിള്ള. അതുൽ കൃഷ്ണ (ഒമ്പതാം ക്ലാസ് വിദ്യാർഥി) അഭിനവ് കൃഷ്ണ (ഏഴാം ക്ലാസ് വിദ്യാർഥി) എന്നിവർ മക്കളാണ്. അനിൽ കുമാർ (മഹാരാഷ്ട്ര പോലീസ് ), ലേഖ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് . മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു
http://bit.ly/2wVDrVvഅവധികഴിഞ്ഞു മടങ്ങവേ ട്രെയിനിൽ നിന്നും വീണ് സൈനികന് ദാരുണാന്ത്യന്ത്യം
Next article
ആകാശഗംഗ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Previous article
അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ
This post have 0 komentar
EmoticonEmoticon