കട്ടപ്പന: അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. മൂന്നാർ സ്വദേശിയായ 21കാരനെയാണ് പൊലീസ് പിടികൂടിയത്. തമിഴ് നാട്ടിൽ പഠിക്കുന്ന യുവാവ് വേനലവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സംഭവം. അടുത്ത ബന്ധുവായ യുവാവ് എന്നും പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചെത്തിയതോടെയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്.തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവിൽ പോയ യുവാവിനെ പിന്നീട് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
http://bit.ly/2wVDrVvഅഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ
Previous article
ഫെഡറേഷൻ കപ്പ് ബാസ്കറ്റ്: കേരളത്തിന് വെങ്കലം
This post have 0 komentar
EmoticonEmoticon