ads

banner

Thursday, 6 June 2019

author photo

കേരളം നിപ്പ ഭീതിയിൽ വീണ്ടുമെത്തുമ്പോൾ ഒരു വർഷം മുൻപ് ഇതേ സാഹചര്യത്തെ അതിജീവിച്ചവരാണ് നമ്മൾ, അന്ന് നടന്ന സംഭവവികാസങ്ങളെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് വൈറസ് . ഇത്  ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയറ്ററുകളിൽ.’ ആഷിക്ക് അബു ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം നിപ്പ ഭീതി വിതിച്ചപ്പോള്‍ നമ്മള്‍ അജ്ഞരും അസന്നദ്ധരുമായിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ഥിതിമാറിയെന്നും ആഷിക്ക് അബു പറയുന്നു. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, രേവതി, പാർതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്.

ആഷിക്ക് അബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ധരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷേ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപ്പയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപ്പയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്കാരമാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement