ads

banner

Thursday, 6 June 2019

author photo

കോഴിക്കോട്: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് സദസില്‍ കടുത്ത സംഘര്‍ഷം. കോഴിക്കോട് നടുവണ്ണൂര്‍ സ്‌കൂളിലാണ് സംഘര്‍ഷാവസ്ഥ അരങ്ങേറിയത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെയും വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷയെഴുതിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധം സഘടിപ്പിച്ചത്. ജില്ലാ തല പ്രവേശനോത്സവം മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ ഇവര്‍ മുദ്രാവാക്യം വിളികളുമായി വേദിക്കരികിലേക്ക് എത്തുകയായിരുന്നു. പിടിഎ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

പ്രവേശനോത്സവം നടക്കുകയാണെന്നും ഇത് അലങ്കോലമാക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി പിടിഎ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകരെ തടയുകയായിരുന്നു. ഇതിനിടെയുണ്ടായ പിടിവലിയില്‍ അധ്യാപികയ്ക്കു പരുക്കേറ്റു. കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന് അറയിച്ചിരുന്നെങ്കിലും വേണ്ടത്ര പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പത്തു നിമിഷം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് പൊലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തത്. ഇതിനിടെ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. സ്‌കൂളില്‍ വച്ച് പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement