കോന്നി: റോബിന്‍ പീറ്ററുടെ പേര് പറഞ്ഞത് അബദ്ധമായിപ്പോയെന്ന് അടൂര്‍ പ്രകാശ് എംപി. കോന്നി കൺവെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നിര്‍ദേശച്ചതനുസരിച്ചാണ് കോന്നില്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത്. വേറെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം ഒരാളോടുപോലും അനിഷ്ടം പറഞ്ഞിട്ടില്ലന്നും അടൂർ പ്രകാശ് പറഞ്ഞു. പാര്‍ട്ടിക്ക് വിധേനയായി പ്രവര്‍ത്തിക്കുമെന്നും അടൂര്‍ പ്രകാശ് കൺവെഷനിൽ പറഞ്ഞു.
ഇടഞ്ഞുനിന്ന അടൂർ പ്രകാശിനെ അനുനയിപ്പിച്ചാണ് നേതാക്കൾ വേദിയിലെത്തിച്ചത്. ഡിസിസി അപമാനിച്ചതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്ന് അടൂര്‍ പ്രകാശ് രാവിലെ നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് ആദ്യം മുല്ലപ്പള്ളി രാമചന്ദ്രനും പിന്നീട് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി.
അനുനയനീക്കങ്ങള്‍ വിജയിച്ചതിനെ തുടര്‍ന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ അടൂര്‍ പ്രകാശിന് അണികള്‍ വന്‍ സ്വീകരണം ഒരുക്കി.
HomeUnlabelledറോബിന്‍ പീറ്ററുടെ പേര് പറഞ്ഞത് അബദ്ധമായിപ്പോയി; പാര്‍ട്ടിക്ക് വിധേനയായി പ്രവര്‍ത്തിക്കും: അടൂർ പ്രകാശ്
This post have 0 komentar
EmoticonEmoticon