കോട്ടയം അയര്‍കുന്നത്ത് 15 കാരിയായ പെൺകുട്ടിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. അയർകുന്നം മാലം സ്വദേശിയായ ടിപ്പർ ഡ്രൈവർ അജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. മൊബൈൽ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പൊലീസ് പറഞ്ഞു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. മൊബൈൽ വഴി പെൺകുട്ടിയും അജേഷും തമ്മിൽ പ്രണയത്തിലായിരുന്നു. അജേഷ് വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ കൊല്ലുകയായിരുന്നു.
കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്. വെള്ളിയാഴ്ചയാണു പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. ഫോൺ കാൾ ലിസ്റ്റിൽ നിന്നും ഇയാളുമായുള്ള ബന്ധം മനസിലാക്കിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon