ഇസ്‌ലാം മത പ്രഭാഷകൻ സാകിർ നായികിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. 16.40 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇത് മൂന്നാം തവണയാണ് സാക്കിർ നായിക്കിന്റെ സ്വത്ത് കണ്ട് കെട്ടുന്നത്. ഇതുവരെ ആകെ 50.49 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. അതേസമയം, സാകിർ നായിക് നിലവിൽ മലേഷ്യയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് മുംബൈയിലും പുണെയിലുമുള്ള സ്വത്ത് ഇ.ഡി കണ്ടുകെട്ടിയത്. എൻ.ഐ.എ 2017 ഒക്ടോബർ 26ന് കോടതി മുമ്പാകെ ഫയൽ ചെയ്ത കുറ്റപത്രം അനുസരിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്.
ഹിന്ദു, കൃസ്ത്യൻ മതവിഭാഗങ്ങളുടെയും വഹാബി ഇതര മുസ്ലിം വിഭാഗങ്ങളുടെയും വികാരങ്ങളെ മനഃപൂർവ്വം വൃണപ്പെടുത്തിയെന്നാണ് സാകിർ നായ്കിനെതിരായ പരാതിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon