‘കേന്ദ്ര സർക്കാരിനെ മാറ്റൂ’ എന്ന യുദ്ധപ്രഖ്യാപനത്തോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന വിശാല പ്രതിപക്ഷ റാലിക്കു സമാപനം. മോദി സർക്കാരിന്റെ കാലാവധി അവസാനിച്ചെന്നും വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ എല്ലാം ഒത്തുചേർന്ന റാലിയിൽ ഏറ്റവും അവസാനമാണ് മമത പ്രസംഗിച്ചത്.
ഇന്ത്യയുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തേയും മാറ്റുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ബി.ജെ.പി ഭരണത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നഷ്ടമായെന്ന് മമത പറഞ്ഞു. കൊൽക്കത്തയിൽ നടന്ന മഹാഗഡ്ബന്ധൻ റാലിയിൽ സംസാരിക്കുേമ്പാഴാണ് മമത മോദി സർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.
പുതിയൊരു രാജ്യത്തെ സൃഷ്ടിക്കുന്നതിനായാണ് തങ്ങളുടെ ശ്രമം. സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങി രാജ്യത്തെ ഏജൻസികളെയെല്ലാം മോദി സർക്കാർ തകർത്തു. മഹാഗഡ്ബന്ധനിലെ നേതാവാരാണെന്നാണ് ഇപ്പോൾ ബി.ജെ.പി ചോദിക്കുന്നത്. ഞങ്ങൾക്ക് കുറേ നേതാക്കളുണ്ടെന്നാണ് അതിന് മറുപടി നൽകാനുള്ളതെന്നും മമത വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon